2019 is a golden time for malayalam movie <br />കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് സുവര്‍ണ്ണ കാലമാണ്. ദേശീയ അന്താരാഷ്ട്ര ചലച്ചിത്ര അവാര്‍ഡ് വേദികളില്‍ പോലും മലയാ മലയാള സിനിമ ചരിത്രം സൃഷ്ടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാണുന്നത്. 2019 പാതി പിന്നിടുമ്പോള്‍ തെളിയുന്നതും അതു തന്നെയാണ്. ഈ വര്‍ഷവും പുതിയ ചരിത്രങ്ങള്‍ കുറിച്ചാണ് മലയാള സിനിമ മുന്നേറുന്നത്. അതും വന്‍ വിജയം നേടിയിരിക്കുന്ന ചിത്രങ്ങളിലധികവും പുതുമുഖ സംവിധായകരുടേതാണെന്നത് മലയാള സിനിമയുടെ ഭാവി സുരക്ഷിതമാണെന്ന ശുഭസൂചനയാണ് നല്‍കുന്നത്. പാതിവര്‍ഷം പിന്നിടുമ്പോള്‍ പ്രേക്ഷക-നിരൂപക പ്രശംസ നേടി തീയറ്ററുകളില്‍ തരംഗമായ സിനിമകള്‍ ഇവയാണ്.